Connect with us

Hi, what are you looking for?

NEWS

കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിൽ കാട്ടാന

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ ഇന്ന് പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും പകല്‍ ആനയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജനവാസ മേഖലക്ക് അരികിലും ദേശിയപാതക്ക് സമീപവുമൊക്കെ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് പ്രദേശവാസികളിലും വാഹനയാത്രികരിലുമൊക്കെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നേര്യമംഗലം വനമേഖലയുമായി ചേര്‍ന്ന് കിടക്കുന്ന കാഞ്ഞിരവേലി ഭാഗത്ത് കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ട്.

നാളുകള്‍ക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കാഞ്ഞിരവേലിയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം നേര്യമംഗലം വനമേഖലയില്‍ ഇരുചക്രവാഹന യാത്രികന്‍ കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. രാപകല്‍ വ്യത്യാസമില്ലാതെ ഇരുചക്ര വാഹനയാത്രികരടക്കം നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്. മധ്യവേനലവധിക്കാലമായതിനാല്‍ ദേശിയപാതയില്‍ വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കുണ്ട്. റോഡിൽ കാട്ടാനയുടെ സാന്നിദ്ധ്യം സ്ഥിരം ഉണ്ടാകുന്നതോടെ യാത്രക്കാരും ഭീതിയിലാണ്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!