Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്. നിയോജകമണ്ഡലത്തിലെ മികവ് പുലർത്തിയ വിദ്യാലയങ്ങൾക്കും, വിദ്യാർത്ഥികൾക്കുമുള്ള ഏഴാം ഘട്ട എം എൽ എ മെറിറ്റ് അവാർഡ് വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രീ – സ്കൂൾ മുതൽ ഹയർ സെക്കൻ്ററി തലം വരെയുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാനത്ത് ആദ്യമെ സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കി. മണ്ഡലത്തെ പ്രഥമ ഐ ടി സ്കൂൾ മണ്ഡലമാക്കിയതും വിദ്യാഭ്യാസ മികവിന് സഹായമായെന്നും കളക്ടർ പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ സമസ്ത മേഖലകളെയും പരിഗണിച്ചാണ് അവാർഡുകൾ നൽകുന്നതെന്നും ഇത് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
2016 മുതൽ കോതമംഗലത്ത് നടപ്പിലാക്കിയിട്ടുള്ള എം എൽ എ പ്രൊജക്റ്റായ കൈറ്റ് സമഗ്ര വിദ്യാഭ്യാസ (KITE – Kothamangalam Innovative Technology in Education ) പദ്ധതിയുടെ ഭാഗമായി മണ്ഡല പരിധിയിലെ സർക്കാർ ,എയ്ഡഡ് ,അംഗീകൃത അൺ – എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ നേടിയ എല്ലാ വിദ്യാർത്ഥികളെയും, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് എന്നീ സ്കോളർഷിപ്പ് വിജയം നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്ക് പുറമെ ,മികച്ച സെൻട്രൽ ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി, സയൻസ് ലാബ്, മാത്‍സ് ലാബ്,പരിസ്ഥിതി സൗഹൃദ സ്കൂൾ, അടുക്കള തോട്ടം,ശുചിത്വ സ്കൂൾ, പ്രീ -പ്രൈമറി,ഭിന്നശേഷി സൗഹൃദ സ്കൂൾ,ഐ ടി ലാബ്,പി റ്റി എ,സ്പെയ്സ് ലാബ്,ലഹരി വിരുദ്ധ ക്യാമ്പയിൻ, സ്പോർട്സ് സ്കൂൾ എന്നീ വിത്യസ്ത വിഭാഗത്തിലും എൽ പി, യു പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലാണ് അവാർഡുകൾ വിതരണം ചെയ്തത്.കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്
നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .

അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐ എ എസ് മുഖ്യാതിഥിയായി.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമാരായ മിനി ഗോപി, പി കെ ചന്ദ്രശേഖരൻ നായർ,എം പി ഗോപി, സിബി മാത്യു, കാന്തി വെള്ളക്കയ്യൻ, ഖദീജ മുഹമ്മദ് ,ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ കെ ദാനി, എം പി ഐ ചെയർമാൻ ഇ കെ ശിവൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ജോസ് വർഗീസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി തോമസ്,വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ എ നൗഷാദ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ബിൻസി തങ്കച്ചൻ, കൗൺ സിലർ സിജോ വർഗീസ് ,ഡി ഇ ഒ ഇൻ – ചാർജ് കെ ബി സജീവ്, സീനിയർ സൂപ്രണ്ട് റീന ജേക്കബ്,സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈ സ്കൂൾ എച്ച് എം സിസ്റ്റർ റിനി മരിയ, പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വിൻസെന്റ് ജോസഫ്, അരുത് വൈകരുത് മാലിന്യ നിർമ്മാർജ്ജന പദ്ധതി കോ ഓർഡിനേറ്റർ ബെന്നി ആർട്ട്‌ ലൈൻ,പി ടി എ പ്രസിഡന്റ്‌ സോണി മാത്യു, പൊതുപ്രവർത്തകരായ പി ടി ബെന്നി, മനോജ്‌ ഗോപി എന്നിവർ പ്രസംഗിച്ചു . കൈറ്റ് പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ എസ് എം അലിയാർ സ്വാഗതവും കോതമംഗലം ബി പി സി പി എച്ച് ബിനിയത്ത് നന്ദിയും പറഞ്ഞു .വിവിധ മേഖലകളിൽ മികവു പുലർത്തിയ  1206 വിദ്യാർത്ഥി പ്രതിഭകൾക്കും 206 വിദ്യാലയ പുരസ്ക്കാരങ്ങളും വിതരണം ചെയ്തു. പുരസ്ക്കാര ചടങ്ങ് 6 മണിക്കൂർ സമയമെടുത്താണ് പൂർത്തിയാക്കാനായത്. പങ്കാളിത്തം കൊണ്ട് അവാർഡ് ചടങ്ങ് ശ്രേദ്ധയമായി. മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് എൻ എസ് കെ ഉമേഷിനെ ആൻ്റണി ജോൺ എം എൽ എ ചടങ്ങിൽ പൊന്നാടയണിയിച്ചും കൈറ്റ് ഉപഹാരവും നൽകി ആദരിച്ചു .

You May Also Like

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

error: Content is protected !!