കോതമംഗലം :കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്ന തിന്റെയും പരമ്പരാഗത കൃഷി അറിവുകൾ സംരക്ഷിച്ചു സുസ്ഥിരകൃഷിയിലൂടെ സാമൂഹ്യ സാമ്പത്തിക ഉന്നതി ലക്ഷ്യമാക്കുന്നതിന്റെയും ഭാഗമായി പിണവൂർകുടിയിൽ കിസാൻ മേള സംഘടിപ്പിച്ചു. പിണവൂർ കുടിട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേരി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു പദ്ധതി വിശദീകരണവും, എറണാകുളം ആത്മ പ്രോജക്ട് ഡയറക്ടർ ഇന്ദു പി നായർ എൻ എം എസ് എ പദ്ധതി വിശദീകരണവും ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു എൻ എം എസ് എ സോയിൽ ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജോയ് പുളിനാട്ട്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽദോസ് ബേബി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി മോഹനൻ,കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാന്തി വെള്ളക്കയ്യൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അരുൺ ചന്ദ്രൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സൈമൺ, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി, NWDPRA കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത ആർ ചന്ദ്രൻ, WM കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിന്ധു വി പി, കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയാ മോൾ തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി, വാർഡ് മെമ്പർ മ്മാരായ ബിന്ദു രാജേന്ദ്രൻ, എം കെ രാമചന്ദ്രൻ, ഇ കെ ജോഷി, റോബിൻ സാബു, സനോജ് ഗോപാലൻ, കെ പി ഗോപിനാഥൻ, റോമി ബിനോയ്, അരുണിമ വിനീഷ്, ശ്രീജിത്ത് ശിവൻ, കവിത ഗോപകുമാർ, സൽമ ഷാനവാസ്, ഭാഗ്യലക്ഷ്മി രാജൻ, സെക്രട്ടറി ശ്രീരാഗ് എസ്, കുട്ടമ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മ ജോർജ്, ഊരു മൂപ്പന്മാരായ ശ്രീധരൻ കെ കെ, കണ്ണൻ കാണി, ഊരുമൂപ്പത്തി ശോഭന മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടമ്പുഴ കൃഷി ഓഫീസർ ജസീന എം എച്ച് സ്വാഗതവും,കുട്ടമ്പുഴ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ സാജു കെ സി കൃതജ്ഞതയും രേഖപ്പെടുത്തി. മേള യോടനുബന്ധിച്ച് റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ കാർഷിക സെമിനാർ അവതരിപ്പിച്ചു. പരമ്പരാഗത ആദിവാസി കലാരൂപങ്ങളുടെ അവതരണം, ജൈവ ഉത്പാദനോപാധികളുടെയും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഉണ്ടായിരുന്നു.






















































