കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ കൃഷി ഭവൻ്റെ നേത്യത്വത്തിൽ കേര രക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചു. തെങ്ങിന്റെ പ്രധാന കീടമായ കൊമ്പൻ ചെല്ലിയെ ഉറവിടമായ ചാണകകുഴികളിൽ വച്ചു തന്നെ നശിപ്പിക്കുന്നതിനായി മെറ്റ റൈസിയം എന്ന മിത്ര കുമിൾ കർഷകർക്ക് വിതരണം ചെയ്തു. ഘട്ടം ഘട്ടമായി പഞ്ചായത്തിലെ എല്ലാ ക്ഷീര കർഷകർക്കും മരുന്ന് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമിട്ടത്. ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. കെ ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു ശശി ആദ്യക്ഷത വഹിച്ചു. ഡോ. ജോസഫ് രാജ്‌കുമാർ കേരസംരക്ഷണംസംബന്ധിച്ചു ക്ലാസ്സ് നയിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം എസ് ബെന്നി, ബ്ലോക്ക് മെമ്പർ നിസമോൾ, മെമ്പർമാരായ പി പി ഹുസൈൻ, ദിവ്യ സലി, സി ശ്രീകല , കൃഷി ഓഫീസർ സൗമ്യ സണ്ണി, കൃഷി അസിസ്റ്റന്റ് മാരായ ബിൻസി ജോൺ,പി എ ഉനൈസ് എന്നിവർ പങ്കെടുത്തു.