Connect with us

Hi, what are you looking for?

NEWS

കേരളീയം മാധ്യമ പുരസ്‌കാരം ഏബിൾ സി അലക്സിന്

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി . മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുള്‍ കലാം സ്റ്റഡി സെന്റര്‍. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടന കലാ-സാംസ്‌കാരിക മാധ്യമ ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്.
നവംബർ ഒന്നിന് വൈകിട്ട് 3ന് ആലുവ പി വി മാത്യു മെമ്മോറിയൽ എഫ്ബിഒഎ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എ. പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ പറഞ്ഞു .

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!