കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു പിണ്ടിമന പ്രസിഡന്റ് എ വി ചാക്കോ അധ്യക്ഷത വഹിച്ചു. കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ സി മുതിർന്ന പെൻഷൻകാരെ ചടങ്ങിൽ ആദരിച്ചു. കെ എസ് എസ് പി യു ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂർ നാരായണൻ ചികിത്സ സഹായവിതരണവും, കെ എസ് എസ് പി യു കോതമംഗലം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സി വി ജേക്കബ് 2025 ലെ മികച്ച സംഘാടകരായ എ വി ചാക്കോ, എം എൻ സദാശിവൻ എന്നിവർക്ക് അവാർഡ് വിതരണവും, കെ എസ് എസ് പി യു കോതമംഗലം കെ എസ് എസ് പി യു കോതമംഗലം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ കെ മണിലാൽ സ്വാന്തന പെൻഷൻ വിതരണവും ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയാർ,വെസ്റ്റ് ബ്ലോക്ക് കെ എസ് എസ് പി യു സെക്രട്ടറി കെ പി മോഹനൻ,കെ എസ് എസ് പി യു ജില്ലാ കമ്മിറ്റിഅംഗങ്ങളായ കെ കെ മൈതീൻ, ആനി പോൾ, ഈസ്റ്റ് ബ്ലോക്ക് കെ എസ് എസ് പി യു വൈസ് പ്രസിഡന്റുമാരായ പി അരവിന്ദാക്ഷൻ നായർ, റ്റി എസ് രാജു, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ എം ജോർജ്, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ഗ്രേസി ഷാജു, പിണ്ടിമന കെ എസ് എസ് പി യു വൈസ് പ്രസിഡന്റ് എം വി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറിമാരായ എം പൈലി പള്ളത്ത്, സണ്ണി ജോസഫ് മാവറ, ഓമന നാരായണൻ,ജോയി ഒ പി, സാംസ്കാരിക വേദി കൺവീനർമാരായ റോയി വർഗീസ്, പി എസ് വത്സല, രമണി കെ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ എസ് എസ് പി യു പിണ്ടിമന സെക്രട്ടറി എം എൻ സദാശിവൻ സ്വാഗതവും കെ എസ് എസ് പി യു ട്രഷറർ പി എൻ സജി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.
കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ എൻ സി ഡി ക്യാമ്പും, സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
