നെല്ലിക്കുഴി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA )നെല്ലിക്കുഴിയിൽ സമ്മേളനം സംഘടിപ്പിച്ചു.KSSPA യുടെ 41 ആം വാർഷിക സമ്മേളനത്തിൽ നവാഗതരെ ആദരിക്കലും മുതിർന്ന പൗരന്മാരെ ആദരിക്കലും പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ പി.എം.മുഹമ്മദാലി അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എം മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി.
അലി പടിഞ്ഞാറെച്ചാലി, സുരേഷ് ആലപ്പാട്ട്, സിഎ അലി കുഞ്ഞ്, എ ജെ ജോൺ,ആലീസ് സ്കറിയ, P ബാലൻ, എൻ ഐ അഗസ്റ്റിൻ,കെ പി അഷറഫ്, സിബി ജെ അടപ്പൂർ, പി വി പൗലോസ്, TS റഷീദ്, ടി കെ വർഗീസ്,വി കെ കാർത്തിയായനി, ബീന മാത്യു,മീരാ കുട്ടി എ പി, പ്രസന്നകുമാർ പി കെ,
ടി എം മൊയ്തീൻ, പി.എം മുഹമ്മദ്, ടി.കെ. എന്നിവർ സംസാരിച്ചു.
KSSPA യുടെ നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റായി PM മുഹമ്മദിനേയും സെക്രട്ടറിയായി പി.കെ. പ്രസന്നകുമാറിനേയും ട്രഷറാർ ആയി എ.പി മീരാൻകുട്ടിയേയും തിരഞ്ഞെടുത്തു.
