കോതമംഗലം : കേരള സ്കൂൾ കായികമേള, 2024 നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കുന്നു. ഇതോടൊപ്പം, നവംബർ 5-ന് ഇൻക്ലൂസീവ് കായികോത്സവം നടക്കും.ഏകദേശം 2000-ലധികം ഭിന്നശേഷിക്കാർ ഈ പരിപാടിയിൽ പങ്കെടുക്കും. ഇവരെ പിന്തുണയ്ക്കുന്നതിനായി ജനറൽ വിദ്യാർത്ഥികളും ഉണ്ടാകും.കോതമംഗലം സബ്‌ജില്ലയിൽ നിന്നുള്ള 8 ഭിന്നശേഷിക്കാർ, മാർ ബേസിൽ സ്കൂളിൽ നി ന്നുള്ള 16 വിദ്യാർത്ഥികളുടെ പിന്തുണയോടെ കലാമേളയിൽ പങ്കെടുക്കുന്നു. കായികതാരങ്ങളുടെ യാത്ര നവംബർ 4-ന് ആരംഭിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ. കെ. ടോമി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ.ബി. സജീവ് എന്നിവരും, മറ്റു സംഘടനാ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികളും പങ്കെടുത്തു.
