കോതമംഗലം : കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.കോതമംഗലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ വച്ച് നടന്ന സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം പി അവറാച്ചന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍,ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോക്ടർ ബേബി ജോസഫ്,സംസ്ഥാന ജനറൽ സെക്രട്ടറി ജി സജികുമാര്‍,ജില്ലാ സെക്രട്ടറി പി ജി ഷാജി,രഞ്ജിനി രവി,ആര്‍ രഞ്ജിത്,ആന്തുലെ അലിയാര്‍ സാഹിബ്,പി വി ബൈജു,ടി എസ് ശ്രാജേഷ്,പി പി നാസര്‍,സജി വറുഗീസ്,അനില്‍ ജോ,ജി മനോജ്,ജയ്‌സണ്‍ മാത്യു,ഗിരീഷ്‌കുമാര്‍,ഗീത എന്‍ മാധവ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലയില്‍ നിന്നും വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരേയും,ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരേയും,വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളേയും ചടങ്ങിൽ ആദരിച്ചു.
