കോതമംഗലം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25 26 തിയതികളിലായി തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ഡേ അണ്ടർ 14 ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ പോസ്റ്റർ പ്രകാശന കർമ്മം കേരള നിയമസഭ ചീഫ് വിപ്പ് ഡോ : എൻ ജയരാജ് നിർവഹിച്ചു.
പോസ്റ്ററിന്റെ പതിപ്പ് ദേവസ്വം ബോർഡ് അസി: കമ്മീഷ്ണർ ഇൻചാർജ് ബി ജിജിമോന് കൈമാറിക്കൊണ്ടായിരുന്നു പ്രകാശന കർമ്മം നടന്നത്.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ റോണി മാത്യു മുഖ്യാതിഥിയായിരുന്നു.
വാർഡ് മെമ്പർ ശോഭാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ദൃശ്യ ചന്ദ്രൻ, സബ് ഗ്രൂപ്പ് ഓഫീസർ നീന വിജയൻ, പി ടി എ പ്രസിഡൻറ് സിന്ധു പ്രവീൺ, ടൂർണമെന്റ് സംഘാടകസമിതി കൺവീനർ കെ എൻ ജയചന്ദ്രൻ, രശ്മി ബിനു, ആർ രാജൻ, കൃഷ്ണ വേണി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു..
