കോതമംഗലം: അസംഘടിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിൽ കാരുണ്യത്തിന്റെ മുഖമായി പ്രവർത്തിക്കുന്ന മികച്ച പ്രസ്ഥാനമാണ് കെസിബിസി-യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെൻറ് എന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. കോതമംഗലം രൂപത കേരള ലേബർമൂവമെൻ്റ് വാർഷിക പൊതുയോഗം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്. നമ്മുക്കുചുറ്റും അനേകം അസംഘടിതരുണ്ടെന്നും അവരുടെ അവകാശങ്ങൾ നോയെടുക്കാൻ കെഎൽ എം നേട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ പിതാവ് അംഗങ്ങളെ ഉദ്ബോദിപ്പിച്ചു. കെ എൽഎം ഡയറക്ടറിയുടെ പ്രകാശനവും പിതാവും നിർവ്വഹിച്ചു. കെഎൽ എം രൂപത പ്രസിഡൻറ് അഡ്വ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖ പ്രസംഗം നടത്തി. ലേബർ ബാങ്കിൻറെയും കെ എൽഎം വെബ്ബ്സൈറ്റിൻ്റയും ഉദ്ഘാടനം സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ നിർവ്വഹിച്ചു. വിവിധ മേഖലകളിൽ വിജയികളെ സംസ്ഥാന പ്രസിഡൻറ് ബാബു തണ്ണിക്കോട്ട് ആദരിച്ചു. മുനിസിപ്പൽ കൗൺസിലർ ജിനുമടേയ്ക്കൽ, സെക്രട്ടി ജയൻ റാത്തപ്പിള്ളിൽ, വൈസ് പ്രസിഡൻറ് പോൾസൻ മാത്യു, ആനിമേറ്റർ സിസ്റ്റർ സൂസി മരിയ, വനിത ഫോറം പ്രസിഡൻറ് ലിറ്റി റോണി, ജോൺസൻ കറുകപ്പിള്ളിൽ, ബെറ്റി കോരച്ചൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ KLM അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി രുന്നു. വിവിധ ഇടവകകളിൽ നിന്നായി 250-ളം ഭാരവാഹികൾ പങ്കെടുത്തു.