Connect with us

Hi, what are you looking for?

EDITORS CHOICE

ലെത്തീഫ് കുഞ്ചാട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ്

കൂത്താട്ടുകുളം : കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റായി ലെത്തീഫ് കുഞ്ചാട്ടിനെയും സെക്രട്ടറിയായി
ശശി പെരുമ്പടപ്പിൽ നേയും സജോ സക്കറിയ ട്രഷറർ ആയും തിരത്തെടുത്തു. മറ്റ് ഭാരവാഹികൾ:
രതീഷ് പുതുശ്ശേരി, ദിലീപ് കുമാർ, ജോസ് പിറവം (വൈസ് പ്രസിഡൻറ് മാർ), നാദിർഷ കാലടി, സുരേഷ് ബാബു, കെ എം ഇസ്മായിൽ, അൻവർ കൈതാരം ( ജോയിൻ്റ് സെക്രട്ടറിമാർ). ഇതുകൂടാതെ 18 എക്സി. കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു. കൂത്താട്ടുകുളം ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടെ ലെത്തീഫ് കുഞ്ചാട്ട് 20 വർഷമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു വരികയാണ് കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോതമംഗലം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.

സെക്രട്ടറിയായ ശശി പെരുമ്പടപ്പിൽ 20 വർഷമായി മാധ്യമ പ്രവർത്തകനാണ് പറവൂർ പ്രസ് ക്ലബ്ബ് ജോ : സെക്രട്ടറി, ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി, ട്രഷാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂത്താട്ടുകുളത്തു നടന്ന ജില്ലാ കൺവെൻഷൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകിയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് നാടിൻെറ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന്
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനാൽ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോർട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവർത്തകർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിവിധ മേഖലകളേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയും മാധ്യമപ്രവർത്തനമാണെന്നും മന്ത്രിപറഞ്ഞു.

കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് കോലഞ്ചേരി ദീപിക ലേഖകൻ സജോ സക്കറിയയ്ക്ക് മന്ത്രി സമർപ്പിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി, ഫോർ എവർ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ പ്രഭു ദാസ് എന്നിവർക്കും മന്ത്രി റോഷി അഗസ്റ്റിൻ നൽകി.

കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൂത്താട്ടുകുളത്തെ മാധ്യമപ്രവർത്തകരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് എൻ.സി. വിജയകുമാർ, എം.എ. ഷാജി, എം.എം. ജോർജ്ജ്, മനുഅടിമാലി എന്നിവരെ ആദരിച്ചു. ദേശീയ സമിതി അംഗങ്ങൾക്കുള്ള ഉപഹാരം തോമസ് ചാഴികാടൻ എം.പി. വിതരണം ചെയ്തു. അനൂപ് ജേക്കബ്ബ് എം.എൽ.എ ജില്ലയിലെ മാധ്യമപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ കെജെയു ന്യൂസ് പ്രകാശനം നിർവ്വഹിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബിലെ അംഗങ്ങൾക്കുള്ള കുട്ടികളുടെ സ്കോളർ ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, വൈസ് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ജോഷി അറയ്ക്കൽ, കൂത്താട്ടുകുളം എറണാകുളം ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂർ, ട്രഷറർ ശശി പെരുമ്പടപ്പിൽ, നഗരസഭാ വൈസ് ചെയർമാൻ സണ്ണികുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ആലുവ മീഡിയാ ക്ലബ്ബ് സെക്രട്ടറി എം ജി സുബിൻ എന്നിവർ സംസാരിച്ചു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

 

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത്...

NEWS

കോട്ടപ്പടി : കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറിൽ വീണ കാട്ടാനയെ തുറന്നുവിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത് എന്ന മലയാറ്റൂർ ഡി എഫ് ഒ യുടെ വാദം ശുദ്ധ നുണയെന്ന്...

NEWS

കോട്ടപ്പടി: കോട്ടപ്പടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ച കൊടിയ വഞ്ചനക്കെതിരെ കിഫ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം...

NEWS

പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി...