കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പുതിയതായി ആരംഭിക്കുന്ന സുരക്ഷാ പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു ഏപ്രിൽ നാലിന് വൈകിട്ട് 5 മണിക്ക് കോതമംഗലം മെന്റർ അക്കാദമി ഹാളിൽ ആണ് പരിപാടി നടന്നത് ചടങ്ങിൽ ജില്ലാ പ്രസിഡൻറ് ടിജെ മനോഹരൻ അധ്യക്ഷത വഹിച്ചു സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ജി ജയപാൽ മുഖ്യ അതിഥിയായിരുന്നു KHRA സുരക്ഷാ പദ്ധതിയുടെ സംസ്ഥാന ചെയർമാൻ വിടിഹരിഹരൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു പദ്ധതിയിൽ അംഗമായിട്ടുള്ള വ്യക്തി മരണപ്പെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നൽകുംരണ്ടു വർഷത്തിനകം ഈ പദ്ധതിയിലൂടെ അർഹരായവർക്ക് മറ്റ് ചികിത്സാ സഹായങ്ങളും നൽകുന്നത് ഇതിൻറെ പ്രത്യേകതയാണ് അതുപോലെ സ്ഥാപനങ്ങളിലെ തൊഴിലാളികളെ ഇതിൽ അംഗങ്ങളാക്കും അസോസിയേഷൻ അംഗങ്ങൾക്ക് പ്രായപരിധിയില്ലാതെ തന്നെ പദ്ധതിയിൽ ചേരാനാകും.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അസീസ് മൂസ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുശീല,ജില്ലാ രക്ഷാധികാരി സിജെ ചാർലി ജില്ലാ ട്രഷറർ സി കെ അനിൽ ജില്ലാ വൈസ് പ്രസിഡൻറ് ബൈജു പി ഡേവിസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി എ അബ്ദുൽ കരീം എന്നിവർ സംസാരിച്ചുകരിം എന്നിവർ ചടങ്ങിൽ ജില്ലാ സെക്രട്ടറി കേറ്റി റഹീം സ്വാഗതവും കോതമംഗലം യൂണിറ്റ് സെക്രട്ടറി ബെന്നി സി.ജെ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ഇഫ്താർ സംഗമം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്തു വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ നെതവി മാർത്തോമാ ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ സെൻറ് ജോർജ് കത്രീഡൽ വികാരി ഫാദർ തോമസ് ചെറുപറമ്പിൽ മാതാ അമൃതാനന്ദമയി മഠം താലൂക്ക് പ്രസിഡണ്ട് സരിത നാരായണൻ നായർ കോതമംഗലം എംഎൽഎ ആൻറണി ജോൺ,കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് കൗൺസിലർമാരായ ഷമീർ പനക്കൽ പി ആർ ഉണ്ണികൃഷ്ണൻ ജോസ് വർഗീസ് ഏലിയാമ്മ ജോർജ് എന്നിവരുംവിവിധ രാഷ്ട്രീയ പ്രതിനിധികൾഉദ്യോഗസ്ഥ മേധാവികൾ പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ജില്ലാ കൺവീനറുമായ ആശാ ലില്ലി തോമസ്നന്ദിയും പറഞ്ഞു.