കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ കര നെൽ വിത്ത് വിതച്ചു കൊണ്ട് ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ശ്രീ ജോഷി സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിബി കെ എ അധ്യക്ഷതവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ E. C റോയ് പഞ്ചായത്ത് അംഗങ്ങളായ മേരി കുര്യാക്കോസ് , സനൂപ്, കൃഷി ഉദ്യോഗസ്ഥരായ മണി ഇ കെ,ബിനീഷ് പി എൻ ADS ചെയർപേഴ്സൺ മുംതാസ് റെജി, ആശാവർക്കർ സിന്ധു, മല്ലിക മോളി കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തൂ
