കോതമംഗലം: കേരളോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മാർ ബേസിൽ ഗ്രൗണ്ടിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബുക്ക് സ്റ്റാൾ ഉദ്ഘാടനം സാഹിത്യനിരൂപകൻ എൻ ഇ സുധീറും ടൂറിസം എക്സിബിഷൻ സ്റ്റാൾ മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും യുദ്ധ വിരുദ്ധ ചിത്ര പ്രദർശനം പ്രൊ ബേബി എം വറുഗീസും ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ബേബി എം വർഗീസ് ആധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് അംഗം റോണി മാത്യു, മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, പ്രതിപക്ഷ നേതാവ് എ ജി ജോർജ്, യൂത്ത് കോ ഓർഡിനേറ്റർ ആർ പ്രജീഷ എന്നിവർ പ്രസംഗിച്ചു.
ചൊവ്വാഴ്ച മുതൽ നാലു ദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ഇന്ന് (07/04/2025 തിങ്കൾ) 4 ന് ചെറിയപള്ളി പരിസരത്തുനിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ കൂട്ടയോട്ടം റവന്യു വകുപ്പു മന്തി കെ രാജൻ ഫ്ലാഗ് ഓഫ് ചെയ്യും.
