കോതമംഗലം:കേരള കോൺഗ്രസ് സ്കറിയാ വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 61-ാം ജന്മദിനം ആഘോഷിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വർഗീസ് മൂലൻ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ടീയത്തിൽ കേരളകോൺഗ്രസുകളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ കേരള കോൺഗ്രസുകളെല്ലാം ഒന്നിച്ചു നിന്നിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഒരു നിർണായകശക്തിയായി മാറുമായിരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ ഡി ഫ് സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്താൻ ഇടയാക്കും എന്നദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പീച്ചക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജിജി പുളിക്കൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വർഗീസ് മൂലൻ , മണ്ഡലം പ്രസിഡൻ്റ എൻ കെ ഗോപി , കമ്മിറ്റിയഗങ്ങളായ വിനു വി ജോസഫ് ,സോമൻ കാവുംപടി തുടങ്ങിയവർ പ്രസംഗിച്ചു . യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
