കോതമംഗലം : കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) എറണാകുളം ജില്ലാ നേതൃസമ്മേളനവും പുനഃസംഘടനയും നടന്നു. എറണാകുളം ജില്ലാ പ്രസിഡൻ്റായി കോട്ടപ്പടി സ്വദേശി ബിനിൽ യൽദോ ആലക്കരയെയും ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറിയായി ജിനു പൗലോസിനെയും തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം കേരളാ കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ്ജ്കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് റോണി മാത്യു, കെ എസ് സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ, ഓഫിസ് ചാർജ്ജ് ജന:സെക്രട്ടറി അലക്സാണ്ടർ കുതിരവേലിൽ, കേരളാ കോൺഗ്രസ് എം എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ടോമി ജോസഫ്, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജസൽ വർഗ്ഗീസ്, ബിനിൽ, അമൽ ചാമക്കാല, സ്കറിയ അലൻ, അൻവർ മുണ്ടേത്ത്, സിജോ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
