കോതമംഗലം: കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജ് ജിന്റെ 48-ാം ചരമ വാർഷീക ദിനവും, അനുസ്മരണവും ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. 1964 ഒക്ടോബർ ഒൻപതാം തിയതി കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോട്ടയത്ത് രൂപംകൊണ്ട കേരള കോൺഗ്രസ് 60 വർഷം പിന്നിട്ടിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് അകന്ന 15 എം എൽ എ മാർ നിയമ സഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുകയും തുടർന്ന് ആർ. ശങ്കർ മന്ത്രി സഭ ആവിശ്വാസ പ്രമേത്തിലൂടെ പുറത്താവുകയും ചെയ്ത പശ്ചാത്തലത്തിൽ ഒക്ടോബർ 9 ന് കെ.എം. ജോർജ് ചെയർമാനായി പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം തിരുനക്കര മൈതാനിയിൽ ചേർന്ന ആദ്യ സമ്മേളനത്തിൽ എൻ എസ് എസ് സ്ഥാപകൻ മന്നത്തു പദ്മനാഭൻ ആണ് പുതിയ പാർട്ടിക്ക് കേരള കോൺഗ്രസ് എന്ന് നാമകരണം നടത്തിയത്. കർഷക ജനതക്കായി രൂപ മെടുത്ത പാർട്ടി ഗവണ്മെന്റിന്റെ കർഷക ദ്രോഹ നയങ്ങൾ ക്കെതിരെ നിയമ സഭക്ക് അകത്തും, പുറത്തും കെ.എം. ജോർജിന്റെ നേതൃത്വത്തിൽ ശക്ത മായി നിലകൊണ്ടത്സംസ്ഥാനമാകെ വലിയ തരംഗമായി മാറിയത് കേരള സമൂഹം കണ്ടതാണ്. 1976 ഡിസംബർ 11 ന് കെ.എം. ജോർജ് അന്തരിച്ചു.
ചരമ വാർഷീക ദിനത്തിൽ കെ.എം. ജോർജ് നൽകിയ പ്രചോദനത്തിൽ .പി.ജെ. ജോസ ഫിന്റെ നേതൃത്വത്തിൽ കെ.എം. ജോർജിന്റെ മകൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, പി.റ്റി. ചാക്കോ യുടെ മകൻ മുൻ എം.പി അഡ്വ. പി.സി. തോമസ് , തുടങ്ങിയ ശക്തരായ നേതാക്കന്മാർ കേരള കോൺഗ്രസ് പാർട്ടിയെ നയിക്കാനുണ്ടെന്നും, അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അനുസ്മരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റും, ഹൈപവർ കമ്മിറ്റി അംഗവും ആയ എ.റ്റി പൗലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ജോമി തെക്കേക്കര, റോയി സ്കറിയ, ജോർജ് അമ്പാട്ട്, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വെട്ടികുഴ, ,യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.. എം. ജോർജ്, നേതാക്കളായ ബിനോയി ജോസഫ്,,ജോസ് കവളമാക്കൽ, എ.റ്റി ഷാജി .,സജി തെക്കേക്കര, ലിസി പോൾ,നിഷ ഡേവിസ്, ജോ വെട്ടികുഴ, എ.വി ജോണി, രാജു പോൾ,പോൾ വർഗീസ്, എ.റ്റി. ജോസ്,,ജോസ് കാട്ടുവള്ളി, ബി. കേശവദാസ്,ജോബി തോമസ്,വിജയകുമാർ എന്നിവർ പ്രസംഗിച്ചു.