കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം എസ് എൽദോസ് ( UDF മണ്ഡലം കൺവീനർ) മുഖ്യപ്രഭാഷണം നടത്തി.
സംഘടനയുടെ സംസ്ഥാനജില്ല നേതാക്കളായ ടി കെ ജോസ്, കെ ജെ ജോർജ്, പി വി മുഹമ്മദാലി, വി എ രമേശ്, ഡേവിഡ് ചെറിയാൻ, എ എം സുശീല, എ ലീലാവതി,
വി എൻ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
പുതിയ താലൂക്ക് കമ്മിറ്റി ഭാരവാഹികളായി പി കെ മാത്തുകുട്ടി (പ്രസിഡന്റ്), വി എൻ രാമചന്ദ്രൻ( സെക്രട്ടറി), ജേക്കബ് മാത്യൂസ്( വൈസ് പ്രസിഡന്റ്), ഇമ്മാനുവൽ ജോസഫ്(ട്രഷറർ), സി വി പൗലോസ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
