Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തിനും മുവാറ്റുപുഴക്കും ബജറ്റിൽ കിട്ടിയത് അവഗണന, ജാള്യത മറയ്ക്കാൻ എം എൽ എമാർ വ്യാജ പ്രചരണം നടത്തുന്നതായി കുഴൽനാടൻ.

കോതമംഗലം : കോതമംഗലത്തിന് 193.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു എന്ന ആൻറണി ജോൺ എം എൽ എ യുടെ അവകാശവാദവും സമാനമായ നിലയിൽ സമർപ്പിച്ച 20 പദ്ധതികളും അനുവദിച്ചു കിട്ടിയെന്ന മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാമിൻ്റെ അവകാശവാദവും പച്ചക്കള്ളമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ബജറ്റിനു മുന്നോടിയായി എല്ലാ എംഎൽ എമാർക്കും 20 പദ്ധതികൾ സമർപ്പിക്കാം. ഇത് എല്ലാം ബജറ്റിൻ്റെ ഭാഗമായി ഉൾക്കൊള്ളിക്കുമ്പോൾ ടോക്കൺ അലോക്കേഷനായി 100 രൂപ അനുവദിക്കും. എന്നാൽ അംഗീകരിക്കപ്പെടുന്ന പദ്ധതികളുടെ അടങ്കൽ തുകയുടെ 20 ശതമാനം അനുവദിക്കുന്ന പദ്ധതികൾക്കാണ് ഭരണാനുമതി ലഭി ക്കുകയും പ്രവർത്തനമാരംഭിക്കാൻ കഴിയുകയും ചെയ്യുന്നത്. ഇതാണ് യാഥാർഥ്യമെന്നിരിക്കെ കേവലം ടോക്കൺ അലോക്കേഷൻ ഉള്ള പദ്ധതികളുടെ അടങ്കൽ തുക കാണിച്ച് വലിയ വികസനം സാധ്യമായി എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് അല്പത്തവും കാപട്യവുമാണ്. തെരഞ്ഞെടുത്ത ജനങ്ങൾക്കു മുന്നിൽ ഇതുപോലെ കള്ളവും കപട്യവും പറയുന്നത് എം എൽ എമാർക്ക് ഭക്ഷണണമല്ല.

കോതമംഗലം മണ്ഡലത്തിൽ രാമല്ലൂർ -പിണ്ടിമന റോഡിനായി ഒരു കോടി രൂപയും നേര്യമംഗലം – നീണ്ട പാറ റോഡിനായി 1 കോടി 40 ലക്ഷം രൂപയുമടക്കം 2 കോടി 40 ലക്ഷം രൂപയും മൂവാറ്റുപുഴയിൽ പൈങ്ങോട്ടൂർ- മുള്ളരിങ്ങാട് റോഡിന് 1.60 കോടി രൂപയും പണ്ടപ്പിള്ളി – പാറക്കടവ് റോഡിന് 40 ലക്ഷം രൂപയുമടക്കം 2 കോടി രൂപയുമാണ് അനുവദിച്ചത്. ബാക്കി 18 പദ്ധതികൾക്കും ചേർന്ന് 100 രൂപ വീതം കേവലം 1800 രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ബജറ്റിൽ യു ഡി എഫ് എം എൽ എ മാരോട് കടുത്ത അവഗണനയാണ് ധനമന്ത്രി കാട്ടിയത്. എന്നാൽ തൃപ്പൂണിത്തുറയിലെ ഇടതുപക്ഷ എuതൽ എ യ്ക്കു കിട്ടിയതിൻ്റെ 10 ശതമാനം പോലും വാങ്ങിയെടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ വികസനത്തിൻ്റെ പേരിൽ വീമ്പ് പറയുന്നതെന്ന് കുഴൽ നാടൻ കുറ്റപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CHUTTUVATTOM

കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തൻ പുരയ്ക്കൽ വീട്ടിൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ...