Connect with us

Hi, what are you looking for?

NEWS

കേരളത്തിലെ മികച്ച കലാലയത്തിനുള്ള പുരസ്‌കാരം എം. എ കോളേജ് ഏറ്റുവാങ്ങി

കോതമംഗലം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആർ എഫ് ) സംവിധാനത്തിൽ കേരളത്തിലെ മികച്ച കോളേജായി 8-ാം സ്ഥാനം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പുരസ്‌കാരം ഏറ്റുവാങ്ങി. എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ് എന്നിവർ ചേർന്നാണ് പുരസ്‌കാരം സ്വീകരിച്ചത് .ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും, അന്തർദേശീയവുമായ റാങ്കിങ് മെച്ചപ്പെടുത്താനും, ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായകമാകാൻ കേരള സർക്കാർ ആരംഭിച്ച സംവിധാനമാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് . അതുപോലെ
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സമയത്ത് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനം കോളേജ് നേടിയിരുന്നു. ഇന്ത്യയിൽ ആകമാനമുള്ള കോളേജുകളിൽനിന്നാണ് നാലാം തവണയും ആദ്യ 100 ൽ മാർ അത്തനേഷ്യസ് കോളേജ് അന്ന് ഇടം നേടിയത് . 2021 മുതൽ തുടർച്ചയായി എൻ ഐ ആർ എഫ് റാങ്കിംഗിൽ യഥാക്രമം 86,56, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചിരുന്നു.

മാർ അത്തനേഷ്യസ് കോളേജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകൾ അനവധിയാണ് . 2002 ൽ നാക് ന്റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ൽ കോളേജ് വിത്ത്‌ പൊട്ടെഷ്യൽ ഫോർ എക്സലൻസ് പദവി, 2010 ൽ എ ഗ്രേഡ് നിലനിർത്തി, 2017ൽ A + ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡും മാർ അത്തനേഷ്യസ് കരസ്ഥമാക്കിയിരുന്നു.രണ്ട് ദേശീയ പുരസ്‌കാരങ്ങളും,ആറ് സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കോളേജിന് ഉണ്ട്. പലതുള്ളി അവാർഡ് (2007), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), വൺ ഡിസ്ട്രിക്ട് , വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ് ( 2020 -21 ) ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്‌സലൻസ് അവാർഡ് ( 2022 )മനോരമ ട്രോഫി (2019 , 2021) എന്നിവ അക്കൂട്ടത്തിൽ പ്രധാനമാണ്. കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിൻ്റേത്.
നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )26 അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളേജ് പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി.
2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാർത്ഥിയായ ബിലിൻ ജോർജ് , എന്നിവരും മാർ അത്തനേഷ്യസ് കോളേജിന്റെ അഭിമാനമാണ്.
2 വൊക്കേഷണൽ യു ജി പ്രോഗ്രാമുകൾ ഉൾപ്പെടെ 15 യു ജി പ്രോഗ്രാമുകളും,ഒരു ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉൾപ്പെടെ 18 പിജി പ്രോഗ്രാമുകളും 5 ഗവേഷണവിഭാഗവും ഇപ്പോൾ കോളേജിൽ ഉണ്ട്. റഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങൾക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങൾ ഒരുക്കുന്നു. 2016-17 ൽ മാർ അത്തനേഷ്യസ് കോളേജിന് ലഭിച്ച സ്വയംഭരണ പദവി 2031- 2032 അദ്ധ്യയനവർഷം വരെ മഹാത്മാഗാന്ധി സർവ്വകലാശാല അനുവദിച്ചു.
നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപക-അനധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഈ നേട്ടം എന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അഭിപ്രായപ്പെട്ടു.

ചിത്രം : കേരളത്തിലെ മികച്ച കോളേജിനുള്ള പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് അ​യി​രൂ​ര്‍​പ്പാ​ടം മ​ദ്ര​സ ഹാ​ളി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ വോ​ട്ട് ചെ​യ്ത​യാ​ള്‍ വീ​ണ്ടും ഇ​വി​ടേ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ സം​ശ​യം...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്. യോഗ്യത:ബി.എൽ.ഐ.സി / എം എൽ ഐ സി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ 11/12/25 വ്യാഴാഴ്ചക്കകം...

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാരപ്പെട്ടിയിൽ റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

error: Content is protected !!