കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗം ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മെറ്റിൻ മാത്യു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി സജീവ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്പനി ചെയർമാൻ സണ്ണി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, ഭരണസമിതി അംഗങ്ങളായ ബിജി.പി ഐസക്, നിതിൻ മോഹനൻ, ഷൈമോൾ ബേബി, റംല മുഹമ്മദ്, സന്തോഷ് , ഷിജി ചന്ദ്രൻ, കൃഷി ഓഫീസർ ജിജി ജോബ് , സി ഡിഎസ് ചെയർപേഴ്സൺ ഓമന രമേശ്, കൃഷി അസിസ്റ്റൻറ് മാരായ കെ എം റഷീദ് , കെ കെ നിഷാദ്,വിവിധ സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി 13 അംഗങ്ങളുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. കേരഗ്രാമം പദ്ധതിക്കുള്ള വിവിധ ആനുകൂല്യങ്ങൾക്ക് തന്നാണ്ട് കരം തീർത്ത രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം 29/10 /2024 നകം കേര സമിതി മുഖേന കൃഷിഭവനിൽ അപേക്ഷ നൽകേണ്ടതാണ് എന്ന് കൃഷി ഓഫീസർ അറിയിച്ചു.
