കോതമംഗലം : കീരംപാറ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക് നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ. കെ. ദാനി ആന്റണി ജോണ്‍ എം എൽ എ യ്ക്ക് ചെക്ക് കൈമാറി. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ബിനോയി മണ്ണഞ്ചേരി, കമ്മറ്റിയംഗങ്ങളായ സിബി മനിയാനിപ്പുറത്ത്, സോമി കോരത്, ജോവാച്ചന്‍ കൊന്നക്കല്‍, സൗമ്യ ജോമോന്‍, സോണിയ ജേക്കബ്, ലിറ്റി ജോണി, സെക്രട്ടറി കെ. സി. ജോര്‍ജ്, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു .
