Connect with us

Hi, what are you looking for?

NEWS

വീട്ടിലേക്ക് റോഡില്ല : കീരംപാറയിൽ മൃതദേഹം നടവരമ്പിലൂടെ ചുമന്ന് ബന്ധുക്കളും നാട്ടുകാരും

കോതമംഗലം :- വഴിക്ക് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി യാഥാർത്ഥ്യമാകാതെ സ്കറിയ യാത്രയായി; നടവരമ്പിലൂടെ ചുമന്നാണ് സ്കറിയയുടെ മൃതദേഹം റോഡിലെത്തിച്ചത്. കീരംപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ചെങ്ങമനാട് സ്കറിയ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഒരാൾക്ക് നടക്കാവുന്ന വഴിയിലൂടെ അദ്ദേഹത്തിൻ്റെ മൃതദേഹം ചുമന്ന് കൊണ്ടു പോകുന്നതിൻ്റെ ദൃശ്യം പുറത്തു വന്നിരുന്നു. വഴിയില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന അഞ്ചോളം കുടുംബങ്ങൾ ഇവിടെയുണ്ട്. ദുരിതം നേരിടാൻ കഴിയാതെ ഒരോരുത്തരായി ഇവിടെ നിന്ന് താമസം മാറിത്തുടങ്ങിയിട്ടുണ്ട്.

വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയെങ്കിലും പഞ്ചായത്തിന് തനത് ഫണ്ട് ഇല്ലാത്തതിനാൽ MLA യും MP യുമാണ് കനിയേണ്ടതെന്ന് വാർഡ് മെമ്പർ VK വർഗീസ് പറഞ്ഞു. പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയിട്ട് തന്നെ 25 വർഷത്തോളമായി ഇതുവരെ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല ആകെ ചെയ്തത് കനാലിന് കുറുകെ ഒരു പാലം വാർത്തു എന്നത് മാത്രമാണെന്നും വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സ്കറിയയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

 

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!