കോതമംഗലം : പുന്നേക്കാട് കവലക്കു സമീപത്തെ റോഡിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്നലെ രാത്രിയായിരുന്നു സംഭവം. പുന്നേക്കാടുള്ള ഒരു വീട്ടു മറ്റത്തു കൂടി റേഡിലേക്കു കടന്ന പോയ പാമ്പിനെ കണ്ട വീട്ടുകാർ അയൽവാസികളേയും തൊട്ടടുത്ത ഫോറസ്റ്റ് സെക്ഷൻ ഓഫീസി ലും വിവരം അറിയിച്ചു.
ആളുകൾ കൂടിയപ്പോൾ പാമ്പ് റോഡ് സൈഡിൽ ഉള്ള പുൽ പടർപ്പിൽ ഒളിച്ചു കിടന്നു.വിവരമറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗീസ് എത്തി പാമ്പിനെ പിടികൂടി ഉൾ വനത്തിൽ തുറന്നു വിട്ടു. ജനവാസ മേഖലകളിൽ നിന്ന് സമീപകാലത്തായി നിരവധി പാമ്പുകളെയാണ് വർഗീസ് പിടികൂടി സമാനരീതിയിൽ രക്ഷപെടുത്തിയിട്ടുള്ളത്.