Connect with us

Hi, what are you looking for?

NEWS

അപകട ഭീഷണി ഉയർത്തി കുറ്റൻ ഉണക്കമരം.

കോതമംഗലം: പുന്നേക്കാട്- തട്ടേക്കാട് റോഡിൽ തട്ടേക്കാട് എസ് വളവിന് സമീപം കൂറ്റൻ ഉണക്കമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രം സന്ദർശിക്കുവാൻ വരുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിത്യേന നൂറു കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയുടെ അരികിൽ ആണ് ഈ ഉണക്ക മരം ഭീഷണി ആയിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ഇതു ഒടിഞ്ഞു വീണു കാൽ നട യാത്രക്കാർക്കോ, വാഹനങ്ങൾക്കോ അപകടം സംഭവിക്കാം. പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ റോഡിന്റെ ഇരു വശവും വനമേഖലയാണ്. ഈ വന മേഖലയിലാണ് ഈ മരം ഭീഷണി ഉയർത്തുന്നത്.

ODIVA

ഇതുപോലെ നിരവധിയായ മരങ്ങളാണ് കൊച്ചി – ധനുഷ്‌കോടി ദേശീയ പാത യിൽ നേര്യമംഗലം മുതൽ വാളറ വരെ ഭീഷണി യായി നിൽക്കുന്നത്. ഒരു വൻ അപകടത്തിന് മുന്നേ ഇതൊക്കെ വനം വകുപ്പ് അധികാരികൾ ശിഖരങ്ങൾ വെട്ടി നിർത്തണമെന്നാണ് യാത്രക്കാരുടെയും പ്രദേശ വാസികളുടെയും ആവശ്യം.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...