കോതമംഗലം : പുന്നേക്കാട് അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുന്നേക്കാട് കരിയിലം പാറ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയുടെ സ്ലാമ്പിനടിയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടത്. വീട്ടമ്മ അരി അടുപ്പത്തിടാൻ ചെന്നപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് പുന്നേക്കാട് ഫോറെസ്റ് സെക്ഷൻ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനപാലകനായ PR ശ്രീകുമാറിനൊപ്പം ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധനായ CK വർഗീസ് എത്തി പാമ്പിനെ പിടിച്ച് വനത്തിൽ തുറന്നു വിട്ടു. ശാസ്ത്രീയമായി പാമ്പിനെ എങ്ങനെ പിടിക്കാം എന്ന് വിശദീകരിച്ചു കൊണ്ടാണ് CK വർഗീസ് മൂർഖനെ പിടികൂടിയത്.
