കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ 611 മലയിൽ പാറമട ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ചേർന്ന് 611 മല സംരക്ഷണ സമിതി രൂപീകരിച്ചു.
കൊണ്ടിമറ്റത്ത് ചേർന്ന യോഗത്തിൽ ജോയി ജോസഫ് എലിച്ചിറ, ജോളി അവരാപാട്ട് എന്നിവർ കൺവീനർമാരായി 51 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പാറമട തുടങ്ങുവാനും, കുത്തനെയുള്ള മലയിൽ ജെ.സി. ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുവാനുമുള്ള നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് യോഗം അറിയിച്ചു. കൺവീനർ ജോയി എലിച്ചിറ അധ്യക്ഷത വഹിച്ച യോഗത്തിൽ റാണിക്കുട്ടി ജോർജ്, ജെസിമോൾ ജോസ്, ജോളി ഐസക്, ജോസഫ് മാത്യു, അജീഷ് ജോർജ്, രമേശ് പുന്നേക്കാട് എന്നിവർ പ്രസംഗിച്ചു.
