Connect with us

Hi, what are you looking for?

NEWS

മോട്ടോർ കത്തി നശിച്ചു; കുടിവെള്ളത്തിനായി ദാഹിച്ചു നാടുകാണി നിവാസികൾ.

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നാടുകാണി ഏറംപുറം പനഞ്ചാൽ കോളനിക്കാരുടെ കുടിവെള്ളം പമ്പ് ചെയ്യുന്ന മോട്ടർ കത്തിനശിച്ചു. തന്മൂലം കുടിവെള്ളത്തിനായി അലയുകയാണ് നാട്ടുകാർ. നാടുകാണി ഏറംപുറം കോളനിയിലെ 200-ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. മോട്ടോർ പണി മുടക്കിയത് മൂലം പൈപ്പുകള്‍ കഴിഞ്ഞ രണ്ടുമാസമായി വിശ്രമത്തിലാണ്. തുള്ളി വെള്ളം പൈപ്പില്‍നിന്ന് കിട്ടില്ല എന്ന് കോളനി നിവാസികൾ പരാതിപ്പെടുന്നു. കുടിക്കാന്‍പോലും വെള്ളമില്ലാതെ നട്ടംതിരിയുന്നതിനിടെയെത്തിയ കോവിഡ് പ്രതിരോധവും ഇപ്പോള്‍ ഇരട്ടി പ്രഹരമായിരിക്കുകയാണ്. കുന്നിൻ മുകളിലൂടെ താഴെ ഇറങ്ങി കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ഇപ്പോൾ തലച്ചുമടായി കുടങ്ങളിലും മറ്റും ശേഖരിച്ചു വെള്ളം കൊണ്ടു പോകുന്നത്. എത്രയും വേഗം അധികാരികൾ കനിഞ്ഞു മോട്ടോർ നന്നാക്കി പമ്പിങ് പുനരാംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...