Connect with us

Hi, what are you looking for?

CHUTTUVATTOM

ബെസ് അനിയ പബ്ലിക് സ്കൂളിൽ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു.

കീരംപാറ : ചേലാട് സെന്റ് സ്റ്റീഫൻസ്‌ ബെസ് അനിയ പബ്ലിക് സ്കൂളിൽ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. ചെയർമാൻ ശ്രീ വി. എം ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ശ്രീ എൽദോസ് കെ പോൾ സ്വാഗതം ആശംസിച്ചു. കേരള ലെജിസ്ലേറ്റീവ് അസംബിളി ചീഫ് വിപ് ഡോക്ടർ എൻ ജയരാജ്‌ ചടങ്ങ് ഉൽഘാടനം ചെയ്തു. അഭിവന്ദ്യനായ ഏലിയാസ് മോർ യൂലിയോസ്‌ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ആദരണീയനായ ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുരിയാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.

സിൽവർ ജൂബിലിയോടനുബന്ധിച്ച് സ്കൂൾ തയ്യാറാക്കിയ മാഗസിൻ ആദരണീയനായ കോതമംഗലം എം എൽ എ ആന്റണി ജോൺ പ്രകാശനം നടത്തുകയും ആശംസകൾ നേരുകയും ചെയ്തു. പ്രിൻസിപ്പാൾ മിസ്സിസ് ശാന്തി കുരിയാക്കോസ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമി, ബെസ് അനിയ വലിയ പള്ളി വികാരി ഫാദർ ജിൻസ് അറാക്കൽ, സഹവികാരിമാരായ ഫാദർ കുരിയാക്കോസ് ചാത്തനാട്ട്, ഫാദർ ജേക്കബ് കുടിയിരിക്കൽ, ലിസി പോൾ,സിജോ വര്ഗീസ്,അഡ്വക്കേറ്റ് റോണി മാത്യു, ജോൺസൺ മത്തായി, അബിൻ വർഗീസ്‌, ക്ലൈറ്റസ് വർഗീസ്‌, എം ഒ കോര, ടിറ്റോ ജോസഫ്, ഫാദർ ബെന്നി വർഗീസ്‌, എൽദോസ് എം മഞ്ഞുമ്മേക്കുടിയിൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്, സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായ പഴയ കാല ചെയർമാൻ മാരെയും, സെക്രട്ടറിമാരെയും ആദരിച്ചു.

വയലിൻ തന്ത്രികളിൽ വിസ്മയം തീർക്കുന്ന കുമാരി മാർട്ടിന ചാൾസിന്റെ വിസ്മയ പ്രകടനം ചടങ്ങിന് മാറ്റു കൂട്ടി. തുടർന്ന് പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കുമാരി ആൻസൂസൻ ബെന്നി ചടങ്ങിന് നന്ദി അർപ്പിച്ചു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...