കോതമംഗലം: ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ നോർത്ത് ഈസ്റ്റ് അമേരിക്ക (കീൻ) യുടെ 2025 ലെ സ്കോളർഷിപ്പിന് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളായ ശിവദ കെ, അഭിജിത്ത് എസ്, സഫൽ സക്കീർ ഹുസൈൻ എന്നിവർ അർഹരായി. പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികവ് പുലർത്തുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകി വരുന്നത്. നാല് വർഷം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനായി ഏകദേശം എൺപത്തി അയ്യായിരത്തോളം രൂപയാണ് ലഭിക്കുക. സ്കോളർഷിപ്പ് കിട്ടിയ വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പാൾ ഡോ. ബോസ് മാത്യു ജോസും, എം എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസും അനുമോദിച്ചു.
