Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് പഞ്ചായത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ‘പൊലി’ പദ്ധതി ആരംഭിച്ചു.

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് – ന്റെയും ആഭിമുഖ്യത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ‘പൊലി ‘ പദ്ധതി ആരംഭിച്ചു.വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിച്ച് പഞ്ചായത്തിൽ വിതരണം നടത്തി പൊതു ജനങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.നെല്ലിമറ്റം മലേക്കുടിയിൽ കുഞ്ഞുമുഹമ്മദിന്റെ ഒരേക്കർ തരിശ് ഭൂമിയിലാണ് കൃഷി ഇറക്കിയത്.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ് ചാക്കോ ആദ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ്‌ ജിൻസിയ ബിജു,ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര,സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ റ്റി എച്ച് നൗഷാദ്,ഷിബു പടപറമ്പത്ത്,മെമ്പർമാരായ സുഹറ ബഷീർ,ടീന ടിനു,കുടുംബ ചാർജ് ഓഫീസർ ഷൈൻ റ്റി മണി,ബാങ്ക് പ്രസിഡന്റുമാർ,സി ഡി എസ് മെമ്പർമാർ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സി ഡി എസ് ചെയർപേഴ്സൺ ജമീല ഷംസുദ്ധീൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഷാലി അഭിലാഷ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...