ഊന്നുകൽ : കോതമംഗലം എം എൽ എ ശ്രീ ആൻ്റണി ജോണിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ആദ്യഘട്ടത്തിൽ നാല് ലക്ഷം രൂപ MLA ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മൂന്നര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ശ്രീ ആൻ്റണി ജോൺ MLA ഉദ്ഘാടനം
നിർവ്വഹിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഡോ. തോമസ് പോത്തനാമുഴി, ഹെഡ്മിസ്ട്രസ് ശ്രീമതി സുനി എം കുര്യൻ, പി റ്റി എ പ്രസിസൻ്റ് ശ്രീ ഷിജുമോൻ CA, എം പി റ്റി എ പ്രസിഡൻ്റ് ശ്രീമതി സിബിയ ജിൻസൻ, പി റ്റി എ കമ്മറ്റി അംഗങ്ങൾ ,അധ്യാപക അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.



























































