കോതമംഗലം: കവളങ്ങാട് സർവ്വിസ് സഹകരണ ബാങ്ക് കോവിഡ് ഭാഗമായി 1047250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിനുള്ള ചെക്ക് കോതമംഗലം എം എൽ എ ആൻ്റണി ജോണിന് ബാങ്ക് പ്രസിഡൻ്റ് കെ.ബി മുഹമ്മദ് കൈമാറി. ബാങ്ക് സെക്രട്ടറി പി കെ മധുസൂധനൻ, ബാങ്ക് ഭരണ സമിതിയഗം ടി എച്ച് നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
