കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്‌മിസ്ട്രസ് സോജി ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.
റവ. ഫാ. ബേബി, മംഗലത്ത് അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്ജ് എന്നിവർ സ്കോളർഷിപ്പ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘ ഷിബു,വാർഡ് മെമ്പർ ബൈജു മത്തായി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുൽസു സലിം, കവളങ്ങാട് സെന്റ് ജോൺസ് ചർച്ച് ട്രസ്റ്റി എൽദോസ് തുടക്കര, സ്കൂൾ ബോർഡ് മെമ്പർ ബിനോയ് പോൾ, സെന്റ് ജോൺസ് എൽപി സ്കൂൾ ഷിനി ഐസക്, പി ടി എ പ്രസിഡന്റ് സുഭാഷ് പി കെ, പിടിഎ വൈസ് പ്രസിഡന്റ് ബോബി കുര്യാക്കോസ്, എം പി ടി എ ചെയർപേഴ്സൺ സ്മിത ബിനു, റിട്ട. സ്റ്റാഫ് പ്രതിനിധി ഷില്ലി പോൾ, അദ്ധ്യാപകൻ റെജി കെ.കെ,സ്റ്റാഫ് പ്രതിനിധി ജിനി ജോയ്, സ്കൂൾ പാർലമെന്റ് സെക്രട്ടറി മാസ്റ്റർ ബേസിൽ ജോളിച്ചൻ എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പാൾ സുമി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി.ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന റെജി കെ കെ(എച്ച് എസ് എസ് ടി മലയാളം ) യ്ക്ക് യാത്രയയപ്പ് നൽകി. വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ” മഞ്ജീരം 2026″, ഗുഡ് വൈബ്സ്, ഗ്രേറ്റ് ട്യൂൺസ് കലാഭവൻ അവതരിപ്പിക്കുന്ന മ്യൂസിക്കൽ എന്റർടൈൻമെന്റ് ഷോയും സംഘടിപ്പിച്ചു.

























































