കവലങ്ങാട് : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ അഴിമതി വിജിലൻസ് കോടതിയെ സമീപിക്കുമെന്ന്
VP സജീന്ദ്രൻ. (കെപിസിസി വൈസ് പ്രസിഡന്റ്, മുൻ കുന്നത്തുനാട് MLA). കവലങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിർമ്മിച്ച കെട്ടിടം തകർന്നു വീണ സംഭവത്തിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നെല്ലിമറ്റത്ത് ബാങ്ക് ഹെഡ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും, ധർണ്ണയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് അടിമുടി അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. കെട്ടിട നിർമ്മാണത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ്. അഴിമതിയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ബാങ്കിന്റെ ഭരണസമിതിയിൽ നിന്നും ഉണ്ടാകുന്നത്. നിരവധി പരാതികൾ കൊടുത്തിട്ടും ഫലം കാണാത്തതിനാണ് വിജിലൻസ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഐ കെ രാജു, യുഡിഎഫ് കൺവീനർ എം എസ് എൽദാസ്, സൈജന്റ് ചാക്കോ, ഗോപിമുട്ടത്ത്, പി സി ജോർജ് സിജെ എൽദോസ്, അഡ്വ PSA കബീർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മാരായ ജൈമോൾ ബേബി, ലിസി യാക്കോബ്, ഭാനുമതി രാജു, ഷജീല ജിയാസ്, ജിൻസിയ ബിജു, മണ്ഡലം പ്രസിഡണ്ട് മാരായ ജോബി ജേക്കബ്, ജയ്മോൻ ജോസ്, അബ്ബാസ്, ഷാജി, രാജു, പി ആർ അജി, സണ്ണി കുര്യാക്കോസ്,ബ്ലോക്ക് ഭാരവാഹികളായ, ഹാൻസി ബോൾ, പി എം സിദ്ദിഖ്, ബെന്നി പോൾ, ബേബി മൂലയിൽ, ബേബി സേവിയർ, ബാബു പോൾ, ജോളി മങ്ങാട്ട് യൂസഫ് വാരപെട്ടി, ലിനോ തോമസ്, അനൂസ് ജോൺ, തുടങ്ങിയവർ പങ്കെടുത്തു.
