കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിളവെടുക്കുന്നതിനായി നേര്യമംഗലത്ത് പുഷ്പ കൃഷി ആരംഭിച്ചു. പുഷ്പ കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് അധ്യക്ഷനായി. ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി എം കണ്ണൻ , ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ, വാർഡ് മെമ്പർമാരായ ലിസി ജോർജ്, ഹരീഷ് രാജൻ, ഭരണ സമിതി അംഗങ്ങളായ പി ബി വിനയൻ, പി കെ അലിയാർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ നന്ദി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിപണിയെ ആശ്രയിച്ച് വലിയ പണം മുടക്കിയാണ് ആളുകൾ പൂക്കൾ വാങ്ങുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി നാട്ടിൽ പുഷ്പങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
You May Also Like
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ...
NEWS
കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം...
NEWS
കോതമംഗലം: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുൻ ജനപ്രതിനിധികളെയും മുൻ ഭരണസമിതിയംഗങ്ങളേയും കലാ കായിക പ്രതിഭകളെയും പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബാങ്ക് ഓഡിറ്റോറിയത്തിൽ...
NEWS
കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിൻ്റെയും കവളങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ അള്ളുങ്കൽ ഇഞ്ചിപ്പാറ ലിങ്ക് റോഡ് പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി. മലയോര ഗ്രാമമായ അള്ളുങ്കൽ നിന്ന് പ്രദേശവാസികൾക്ക് തലക്കോട് മുള്ളരിങ്ങാട് റോഡിലേക്ക് എളുപ്പത്തിൽ...