കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് അംഗം ഉഷ ശിവന്‍ ചെയര്‍പേഴ്‌സനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റിയിലെ ഏക കോണ്‍ഗ്രസ് അംഗവും മുന്‍ ചെയര്‍പേഴ്സണുമായ സൗമ്യ ശശി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.എല്‍ഡിഎഫിലെ ഹരീഷ് രാജനും സുഹറ ബഷീറുമാണ് മറ്റ് അംഗങ്ങള്‍. ക്ഷേമകാര്യ സ്ഥിരം സമിതി നഷ്ടപ്പെട്ടതോടെ യുഡിഎഫ്,പഞ്ചായത്ത് ഭരണനേതൃത്വത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടു.രണ്ട് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍സ്ഥാനം തുടക്കംമുതല്‍ എല്‍ഡിഎഫിന്റെ പക്കലാണ്.ഭരണമാറ്റമുണ്ടായതിന് പിന്നാലെ പുനസംഘടന നടത്തിയാണ് ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം ഉറപ്പാക്കിയത്.ഉഷ ശിവന്‍ ഉള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാണ് മാസങ്ങള്‍ക്ക മുമ്പ് യുഡിഎഫ് ഭരണം അട്ടിമറിച്ചത്.ഇതില്‍ സിബി മാത്യു പഞ്ചായത്ത് പ്രസിഡന്റായും ലിസി ജോളി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പുതിയതായി സ്ഥാനമൊന്നും ഏറ്റെടുക്കാതെ,വിമത കോണ്‍ഗ്രസ് അംഗങ്ങളെ മുന്‍നിറുത്തിയാണ് എല്‍ഡിഎഫ് പഞ്ചായത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്.