Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചർച്ചയിൽ വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു പുറത്തായി

കോതമംഗലം:  കവളങ്ങാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചർച്ചയിൽ വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു പുറത്തായി. പഞ്ചായത്തിൽ മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് കോണ്‍ഗ്രസ് വിമതരും എല്‍ഡിഎഫിലെ എട്ട് അംഗങ്ങളും ചേര്‍ന്നുള്ള സഖ്യം വിജയിച്ചിരുന്നു.അതേ കൂട്ടുകെട്ടിന്റെ വിജയമാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും ഉണ്ടായത്.ഏഴിനെതിരെ പതിേെനാന്ന് വോട്ടുകള്‍ക്ക് ജിംസിയ ബിജു വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തായി.ഇതോടെ പഞ്ചായത്ത് ഭരണത്തില്‍നിന്ന് യുഡിഎഫ് പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടു.വിശദമായ ചര്‍ച്ചക്ക് ശേഷമാണ് പ്രമേയം വോട്ടിനിട്ടത്.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ മുസ്ലീംലീഗ് അംഗം രാജേഷ് കുഞ്ഞുമോനും ഇത്തവണ യുഡിഎഫിനൊപ്പം അവിശ്വാസപ്രമേയത്തെ എതിര്‍ത്തു.വൈസ് പ്രസിഡന്റിനെതിരെ ആദ്യം നല്‍കിയ അവിശ്വാസപ്രമേയം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടതിനേതുടര്‍ന്ന് രണ്ടാമത് നല്‍കിയ അവിശ്വാസപ്രമേയമാണ് ഇപ്പോള്‍ വിജയിച്ചത്.ആദ്യത്തേതില്‍ ഒപ്പിട്ടിരുന്ന കോണ്‍ഗ്രസിലെ എം.കെ.വിജയന്‍ പിന്നീട് എല്‍ഡിഎഫ് സഖ്യത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അവിശ്വാസത്തെ എതിര്‍ക്കണമെന്ന് നിര്‍ദേശിച്ച്ുള്ള കോണ്‍ഗ്രസിന്റെ വിപ്പ് മൂന്ന് വിമതരും കൈപ്പറ്റിയിരുന്നില്ല.അവിശുദ്ധ കൂട്ടുകെട്ടാണ് പഞ്ചായത്തില്‍ രൂപപ്പെട്ടിരിക്കുന്നതെന്ന് പുറത്താക്കപ്പെട്ട ജിംസിയ ബിജു പ്രതികരിച്ചു.മുമ്പ് പലതവണ ഭരണം അട്ടിമറിക്കാന്‍ തന്നെ സമീപിച്ചിരുന്നതായും ജിംസിയ വെളിപ്പെടുത്തി.ഭരണം അട്ടിമറിച്ചതിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന ആരോപണം അവിശ്വാസചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടിരുന്നു.ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് പ്രസിഡന്റ് സിബി മാത്യു വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനപ്രകാരം പിന്നീട് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തും.വിമതപക്ഷത്തെ ലിസി ജോളി വൈസ് പ്രസിഡന്റാകാനാണ് സാധ്യത.അതേമസയം കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചശേഷം പാര്‍ട്ടി വിപ്പ് ലംഘിച്ചത് കണക്കിലെടുത്ത് മൂന്ന് വിമതരേയും അയോഗ്യരാക്കണമെന്ന ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അട്ടിമറിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ 17 ആം വാർഡിലെ ഊരംക്കുഴി പ്രദേശത്ത് താമസിക്കുന്ന വിധവയായ ഹൃദ് രോഗിയായ അലീമ കവലയ്ക്കൻ്റെ ലൈഫ്...

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...