കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചർച്ചയിൽ വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു പുറത്തായി. പഞ്ചായത്തിൽ മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് കോണ്‍ഗ്രസ് വിമതരും എല്‍ഡിഎഫിലെ എട്ട് അംഗങ്ങളും ചേര്‍ന്നുള്ള സഖ്യം വിജയിച്ചിരുന്നു.അതേ കൂട്ടുകെട്ടിന്റെ വിജയമാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും ഉണ്ടായത്.ഏഴിനെതിരെ പതിേെനാന്ന് വോട്ടുകള്‍ക്ക് ജിംസിയ ബിജു വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തായി.ഇതോടെ പഞ്ചായത്ത് ഭരണത്തില്‍നിന്ന് യുഡിഎഫ് പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടു.വിശദമായ ചര്‍ച്ചക്ക് ശേഷമാണ് പ്രമേയം വോട്ടിനിട്ടത്.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ മുസ്ലീംലീഗ് അംഗം രാജേഷ് കുഞ്ഞുമോനും ഇത്തവണ യുഡിഎഫിനൊപ്പം അവിശ്വാസപ്രമേയത്തെ എതിര്‍ത്തു.വൈസ് പ്രസിഡന്റിനെതിരെ ആദ്യം നല്‍കിയ അവിശ്വാസപ്രമേയം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടതിനേതുടര്‍ന്ന് രണ്ടാമത് നല്‍കിയ അവിശ്വാസപ്രമേയമാണ് ഇപ്പോള്‍ വിജയിച്ചത്.ആദ്യത്തേതില്‍ ഒപ്പിട്ടിരുന്ന കോണ്‍ഗ്രസിലെ എം.കെ.വിജയന്‍ പിന്നീട് എല്‍ഡിഎഫ് സഖ്യത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അവിശ്വാസത്
