കവളങ്ങാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പയര്‍, വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കൃഷിഭവന്‍ പരിസരത്ത് നടന്നചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയ, ബിജു പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍, ചിന്നമ്മ കുര്യാക്കോസ്, ജോര്‍ജ് തോമസ്, സാം പുളിക്കല്‍, ബേബി വെള്ളാം കണ്ടത്തില്‍, ഇബ്രാഹിം തേളായില്‍, ബിന്ദു ബിജു,സജീന ആന്റണി, മീനാക്ഷി സന്തോഷ്, എല്‍ദോബി,കൃഷി അസിസ്റ്റന്റുമാരായ വിനീഷ് പി എം, ഫാത്തിമ എ എ തുടങ്ങിയവര്‍ പങ്കെടുത്തു.കൃഷി ഓഫീസര്‍ കെ.എ.സജി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ സി സാജു നന്ദിയും പറഞ്ഞു.