കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി നിലകൊള്ളുന്ന സംഘടനയായ കവളങ്ങാട് പഞ്ചായത്ത് പൗരസമിതിയുടെ വാർഷിക പൊതുയോഗവും, ചികിത്സാ ധനസഹായ വിതരണവും, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വാർഷിക പൊതുയോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അംബികാപുരം ഇടവക വികാരി റവ ഫാദർ ജെയിംസ് ചൂരത്തൊട്ടി അനുഗ്രഹ പ്രഭാഷണവും സെന്റ് ജോൺസ് യാക്കോബായ ചർച്ച് ചെമ്പൻകുഴി റവ ഫാദർ ബേസിൽ ജേക്കബ് പ്ലാലിക്കൽ മുഖ്യപ്രഭാഷണവും നടത്തി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ചികിത്സാസഹായ വിതരണവും, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനവും നടത്തി.
സിപിഐഎം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സിപിഐ മണ്ഡലം സെക്രട്ടറി പിടി ബെന്നി, മാധ്യമ- സംസ്കാരിക പ്രവർത്തകൻ സീതീ മുഹമ്മദ്, വാർഡ് മെമ്പർമാരായ തോമാച്ചൻ ചാക്കോച്ചൻ, രാജേഷ് കുഞ്ഞുമോൻ,സുഹ്റ ബഷീർ, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, മാഗ്സ് മാരിറ്റബിൾ സൊസൈറ്റി പാച്ചേറ്റി സെക്രട്ടറി അബ്ദുൽ കലാം ആസാദ് ഷാഹ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിമോൻ ജോസ്, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം പി എ എം കരീം,കേരള കോൺഗ്രസ് (ജെ) ഹൈചവർ കമ്മിറ്റി അംഗം എ ടി പൗലോസ്, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം സെക്രട്ടറി തോമസ് വട്ടപ്പാറ,കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് മെമ്പർ ഫിലോമിന ബിജു, സി ഐ ടി യു തലക്കോട് മേഖല കമ്മിറ്റി സെക്രട്ടറി പി കെ മാത്യൂസ്,ഐ എൻ റ്റി യു സി തലക്കോട് മേഖല സെക്രട്ടറി എ പി സാബു,
എ ഐ റ്റി യു സി ത ലക്കോട് മേഖല കമ്മിറ്റി സെക്രട്ടറി
എം എച്ച് നൗഷാദ്,സെക്രട്ടറി എസ് ടി യു തലക്കോട് മേഖല കമ്മിറ്റി പി എസ് ബഷീർ, സി പി എം അള്ളുങ്കൽ ബ്രാഞ്ച് സെക്രട്ടറി എം എം ഷംസ്,അള്ളുങ്കൽ ബ്രാഞ്ച് സെക്രട്ടറി സിപിഎം എൻ യു റോയി, പൗരസമിതി പ്രസിഡന്റ് എം കെ ഷാജു, സെക്രട്ടറി എം എക്സ് ബിനു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
