കോതമംഗലം: പോക്സോ കേസിൽ പ്രതിയായകോതമംഗലം മുൻസിപ്പൽ കൗൺസിലർ കെ വി തോമസിന് വേണ്ടി കേസ് ഒതുക്കി തീർക്കാൻ കൂട്ടുനിന്ന കോതമംഗലം എംഎൽഎ ആന്റണി ജോൺ ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് ഡോക്ടർ ജിൻജോ ജോൺ. കോൺഗ്രസ് കോതമംഗലം ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ മുൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പി ആർ അജി അധ്യക്ഷത വഹിച്ചു. സണ്ണി വർഗീസ്, സ്വാഗതം പറഞ്ഞു.എ ജി ജോർജ്,കെ പി ബാബു,ഷമീർ പനക്കൽ,ബാബു ഏലിയാസ്,എബി എബ്രഹാം,എം എസ് എൽദോസ്, സിജു എബ്രഹാം, പ്രിൻസ് വർക്കി, അനൂപ് ഇട്ടന്‍, എൽദോസ് കീച്ചേരി, അനൂപ് ജോർജ്, നോബിൾ ജോസഫ്, സലീം മംഗലപ്പാറ,സീതി മുഹമ്മദ്, എൽദോസ് ഡാനിയൽ, കെ. എ. റമീസ്, ജോർജ് വർഗീസ്, ഭാനുമതി രാജു, ജെസ്സി സാജു, സത്താർ വട്ടക്കുടി, എംവി റെജി, പരീത് പട്ടമാവുടി പ്രവീണ ഹരി, സണ്ണി വെളുക്കര മാജോ മാത്യു,ബബിത മത്തായി, റീന ജോഷി, അമീർ അലി, ലിസി പോൾ, സിന്ധു ജിജോ, അലി പടിഞ്ഞാറച്ചാലി, മത്തായി കോട്ടക്കുന്നേൽ, നന്ദ ഗോപൻ, ശശി കുഞ്ഞുമോൻ, പി ടി പ്രസാദ്, തുടങ്ങിയവർ സംസാരിച്ചു.
