Connect with us

Hi, what are you looking for?

NEWS

മാതൃകയായി കെഎസ്ആർടിസി കട്ടപ്പന യൂണിറ്റിലെ കണ്ടക്ടർ ദിലീപ് കെ രവി

കോതമംഗലം :കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തുന്നതിൽ മാതൃകയായി കെ എസ് ആർ ടി സി കണ്ടക്ടർ.കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് പോവുകയായിരുന്ന ബസ്സിൽ കുട്ടിക്ക് ടിക്കറ്റ് നൽകുന്നതിനിടയിൽ അസ്വാഭാവികത തോന്നിയ കണ്ടക്ടർ ദിലീപ് കെ രവി കുട്ടിയോട് വിവരങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കുന്നു.കോതമംഗലം വാരപ്പെട്ടിയിൽ നിന്ന് കാണാതായ 13 വയസുകാരിആണ് ഈ ബസിലുള്ള കുട്ടിയെന്ന് തിരിച്ചറിയുകയും ഉടൻതന്നെ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ചങ്ങനാശ്ശേരി പോലീസ് എത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ആയിരുന്നു.കോതമംഗലം

വാരപ്പെട്ടിയിലെ വീട്ടിൽ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കിയാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടക്ടർ ദിലീപ് കെ രവിയുടെ സഹായത്തോടെ കണ്ടെത്തിയത്.കർത്തവ്യ നിർവഹണത്തിനിടെ സമയോചിതവും, ബുദ്ധിപരവുമായ ഇടപെടലിലൂടെ കോതമംഗലത്തു നിന്ന് കാണാതായ കുട്ടിയേക്കണ്ടെത്തുന്നതിന് കാരണക്കാരനായ ദിലീപിന് അഭിനന്ദനപ്രവാഹമാണ്…

You May Also Like

NEWS

കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ മഴക്കാല ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്ത്രോസുകൾ, റബ്ബർ തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ , വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ , കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ എന്നിവ...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...