Connect with us

Hi, what are you looking for?

NEWS

ഹാങ്ങിങ് വൈദ്യുതി വേലിയും തകർത്തുക്കൊണ്ട് കോട്ടപ്പടിയിൽ കാട്ടാനയുടെ വിളയാട്ടം 

കോതമംഗലം: കോട്ടപ്പടിയിൽ ഹാങ്ങിങ് വൈദ്യുതിവേലിയും തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. മുട്ടത്തുപാറയിലാണ് വനാതിർത്തിയിൽ സ്ഥാപി ച്ച ഹാങ്ങിങ് വൈദ്യുതിവേലികൾ തക ർത്ത് കാട്ടാനകൾ ജനവാസമേഖലയി ലിറങ്ങുന്നത് പതിവാക്കിയത്. ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.

കഴിഞ്ഞ മാസം മുട്ടത്ത്പാറ,പ്ലാച്ചേരിയിൽ കിണറ്റിൽ വീണപ്പോൾ രക്ഷപ്പെടുത്തി വിട്ട കൊമ്പനാണ് കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങി നാശമുണ്ടാക്കിയത്. കാട്ടാനശല്യം തടയാൻ സാദാവൈദ്യുതിവേലിയെക്കാൾ കൂടുതൽ ഫലപ്രദമെന്ന നിലയിൽ മേഖലയിൽ വ്യാപകമായി ഹാങ്ങിങ് വൈദ്യുത വേലി സ്ഥാപിച്ചുവരികയാണ്. ഇതിനിടയിലാണ് കാട്ടാനകൾ ഇതും മറികടന്ന് ജനവാസ മേഖലയിലെത്തിയിരിക്കുന്നത്. വനം വകുപ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അടുത്തിടെ സ്ഥാപിച്ച ഫെൻസിങ്ങാണ് തകർത്തത്.

സ്ഥിരം ശല്യക്കാരനായ ആന കിണറ്റിൽ വീണപ്പോൾ മയക്കുവെടിവെച്ച് പിടികൂടി ജനവാസമേഖലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. എങ്കിലും വനംവകുപ്പ് ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയക്കുകയായിരുന്നു. പിന്നീട്, നിരവധി തവണ ഈ ആന വിവിധ പ്രദേശങ്ങളിൽ നാശമുണ്ടാക്കി വരികയാണ്. ആനയെ പ്രദേശത്തുനിന്ന് നീക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!