Connect with us

Hi, what are you looking for?

NEWS

കാ​ട്ടാ​ന വീ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​ർ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കും: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി മു​ട്ട​ത്തു​പാ​റ​യി​ൽ കാ​ട്ടാ​ന വീ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​ർ പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന ഉ​റ​പ്പ് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ധി​കൃ​ത​ർ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​ണ​ർ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​ട്ടാ​ന വീ​ണ് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു.  സാ​ധാ​ര​ണ​ക്കാ​രാ​യ വ​യോ​ധി​ക ദ​ന്പ​തി​ക​ളു​ടെ​യും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന 15 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ​യും കു​ടി​വെ​ള്ളം പോ​ലും നി​ഷേ​ധി​ക്കു​ന്ന​താ​ണ് വ​നം വ​കു​പ്പി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ട​പ​ടി.

മെ​യ് 30ന​കം കി​ണ​ർ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​മെ​ന്നും പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്നും രേ​ഖാ​മൂ​ലം ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത വ​നം​വ​കു​പ്പി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധ​മാ​ണ്. ന​ൽ​കി​യ ഉ​റ​പ്പു​പോ​ലും പാ​ലി​ക്കാ​തെ പാ​വ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​ക്കു​നി​ർ​ത്താ​നു​ള്ള ത​ന്‍റേ​ട​വും ആ​ർ​ജ​വ​ത്വ​വും ഭ​ര​ണാ​ധി​കാ​രി​ക​ളും ജ​ന​പ്ര​ധി​നി​ധി​ക​ളും കാ​ണി​ക്ക​ണ​മെ​ന്നും ഭാ​ര​വ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.  ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത നി​യു​ക്ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടു​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ൻ ക​ള​പ്പു​ര​ക്ക​ൽ, ത​ന്പി പി​ട്ടാ​പ്പി​ള്ളി​ൽ, കോ​ത​മം​ഗ​ലം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​ജു വെ​ട്ടി​ക്കു​ഴ, ജി​ജി പു​ളി​ക്ക​ൽ, ജോ​ർ​ജ് മ​ങ്ങാ​ട്ട്, ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ൽ, ഷൈ​ജു ഇ​ഞ്ച​ക്ക​ൽ, വി.​യു. ചാ​ക്കോ, സോ​ണി പാ​ന്പ​ക്ക​ൽ, ജോ​ർ​ജ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...