Connect with us

Hi, what are you looking for?

NEWS

കരുതലും കൈത്താങ്ങും അദാലത്ത്: ജനങ്ങളുടെ സേവകരാണ് ഉദ്യോഗസ്ഥർ: മന്ത്രി പി. രാജീവ്‌ , കോതമംഗലം താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: ജനങ്ങളുടെ സേവകരാണ് തങ്ങൾ എന്ന മനോഭാവത്തിൽ വേണം ഓരോ ഉദ്യോഗസ്ഥരും പ്രവർത്തിക്കാൻ എന്ന്
മന്ത്രി പി. രാജീവ്‌. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്കുതല അദാലത്ത് മാർത്തോമാ ചെറിയ പള്ളി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പരമാധികാരം. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന നയമാണ് സർക്കാരിനുള്ളത്. ആ നയത്തോട് ചേർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്. എന്നാൽ ചില പുഴുക്കുത്തുകൾ ഇനിയും അവശേഷിക്കുന്നുണ്ട്. അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല. ജനോപകാരപ്രദമായ സമീപനമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകേണ്ടത്. എങ്ങനെ ഒരു അപേക്ഷ തീർപ്പാക്കാതിരിക്കാം എന്നല്ല, മറിച്ച് എങ്ങനെ നിയമവിധേയമായി തീർപ്പാക്കാം എന്നാണ് ചിന്തിക്കേണ്ടത്. എറണാകുളം ജില്ലയിലെ താലൂക്ക് തല അദാലത്തുകൾ വലിയ വിജയമായിരുന്നുവെന്നും മികച്ച പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

അദാലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച കർഷക കാർഷിക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അദാലത്തുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല, തുടർപ്രവർത്തനങ്ങൾ വേണം. അദാലത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൃത്യമായ അവലോകനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ13 പേർക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്തു.

 

ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ ടോമി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീർ, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, മലയാറ്റൂർ ഡി.എഫ്.ഒ. ( ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ )രവികുമാർ മീണ, കോതമംഗലം ഡി.എഫ്.ഒ വരുൺ ഡാലിയ, ഡെപ്യൂട്ടി കളക്ടർമാരായ ബി.അനിൽകുമാർ, എസ്. ബിന്ദു, കെ. ഉഷ ബിന്ദുമോൾ, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, തഹസിൽദാർമാരായ റേച്ചൽ കെ. വർഗീസ്, കെ. എം നാസർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

error: Content is protected !!