കോതമംഗലം:കോതമംഗലം നഗരസഭയിലെ 4-ാം വാർഡിലെ ജനങ്ങളുടെയും യുവാക്കളുടെയും ചിരകാല സ്വപ്നമായിരുന്ന കരിങ്ങഴ സ്കൂൾ ഗൗണ്ട് യഥാർഥ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്,നഗരസഭ മുൻ. വൈസ് ചെയർമാൻ പ്രിൻസ് വർക്കി,സ്കൂൾ പി.റ്റി.എ പ്രസിഡന്റ് സജിത സോമൻ,
ആശാ വർക്കർ ബിജി എൽദോസ്,ന്യൂലൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി ജിബിൻകെ. ആർ,സാമൂഹ്യ രാഷ്ട്രീയ മേഖലയ്ക്കകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ,
പൊതുജനങ്ങൾ, കായികപ്രേമികൾ എന്നിവർ പങ്കെടുത്തു.കൗൺസിലർ എൽദോസ് പോൾ സ്വാഗതവും കരിങ്ങഴ ഗവ എൽ പി സ്കൂൾ എച്ച് എം ഷെമീന റ്റി എ കൃതജ്ഞതയും രേഖപ്പെടുത്തി.ചടങ്ങിനോട് അനുബന്ധിച്ച് ഫുട് ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.നഗരസഭയുടെ കഴിഞ്ഞ 4 വർഷങ്ങളിലെ പദ്ധതി ഫണ്ട് വിനിയോഗിച്ചുകൊണ്ടാണ് ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
