പോത്താനിക്കാട്: ചാത്തമറ്റം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് എന്‍.എസ്.എസ്.വോളണ്ടിയര്‍മാര്‍ ടൗണില്‍ ഘോഷയാത്ര നടത്തി. തുടര്‍ന്ന് നടത്തിയ യോഗത്തില്‍ 1998 ബാച്ച് +2 വിദ്യാര്‍ത്ഥിയായിരുന്ന സൈനികന്‍ ഹവീല്‍ദാര്‍ കൂറ്റംവേലി എം എച്ച് നിസാറിനനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ ടി.എസ് ഷീജ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ മനോജ് ടി.ബെഞ്ചമിന്‍ കാര്‍ഗില്‍ യുദ്ധചരിത്രം മിമിക്രി ഡോക്യുമെന്ററിയായി അവതരിപ്പിച്ചു. കെ.പി ലത, പി.വി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
