കോതമംഗലം :കാരക്കുന്നം ഫാത്തിമ മാതാ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി.
ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസായ പൂർവവിദ്യാർത്ഥി തോമസ് ജോസിനെയും, സംസ്ഥാനതല പാചക തൊഴിലാളികൾക്കായുള്ള പാചക മത്സരത്തിൽ റെസിപ്പി തയ്യാറാക്കി അവാർഡ് നേടിയ അധ്യാപിക എൽന എൽദോസിനെയും, പാചക തൊഴിലാളി എ ജി രാജിയെയും, എം പി ടി എ പ്രസിഡന്റ് അജിഷ തോമസിനെയും ചടങ്ങിൽ ആദരിച്ചു.
കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഷാജി മാത്യു മുണ്ടയ്ക്കൽ,മുൻ മാനേജറും പൂർവ്വ വിദ്യാർത്ഥിയുമായ റവ ഡോ.തോമസ് ജെ പറയിടം, കോതമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ബി സജീവ്, മുനിസിപ്പൽ കൗൺസിലർ സിജു എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
